---
title: "പാനൂർ ബോംബ് സ്ഫോടനം ; ജ്യോതി ബാബുവിൻ്റെ പങ്ക് അന്വേഷിക്കണമെന്ന് കെ.കെ രമ എംഎൽഎ.*"
english_title: "Panur Bomb Blast; KK Rama MLA wants to investigate the role of Jyoti Babu"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/197804/Panur Bomb Blast; KK Rama MLA wants to investigate the role of Jyoti Babu"
published_at: "2024-04-09T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6614fe4c0b035_images_(2).jpeg"
keywords: []
---

# പാനൂർ ബോംബ് സ്ഫോടനം ; ജ്യോതി ബാബുവിൻ്റെ പങ്ക് അന്വേഷിക്കണമെന്ന് കെ.കെ രമ എംഎൽഎ.*

> **Lead Summary:** പാനൂർ :പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ ഒരു സി.പി.എം.. പ്രവർത്തകൻ മരിച്ച സംഭവത്തിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി ജ്യോതിബാബുവി ൻ്റെ പങ്ക് അന്വേഷിക്കണമെന്ന് കെ.കെ. രമ

## Article Content

പാനൂർ :പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ ഒരു സി.പി.എം.. പ്രവർത്തകൻ മരിച്ച സംഭവത്തിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി ജ്യോതിബാബുവി ൻ്റെ പങ്ക് അന്വേഷിക്കണമെന്ന് കെ.കെ. രമ

എം.എൽ.എ. ജ്യോതിബാബുവിൻ്റെ ഉടമ സ്ഥതയിലുള്ള ക്രഷർ യൂണിറ്റി ന്റെ മാനേജരാണ് സ്ഫോടനക്കേ സിൽ അറസ്റ്റിലായ ഡി.വൈ.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി ഷിജാലെന്ന് രമ ആരോപിച്ചു. ജ്യോതി ബാബു, ടി.പി. കേസിൽ ശിക്ഷിക്കപ്പെട്ടെ ങ്കിലും ഇപ്പോഴും പരിയാരം മെ ഡിക്കൽ കോളേജ് ആശുപത്രി യിലാണ് കഴിയുന്നത്.

ഫോൺ ഉപയോഗിക്കാൻ ഉൾപ്പെടെ അവിടെ സൗകര്യം കിട്ടുന്നുണ്ട്. ജ്യോതിബാബുവിന്റെ ഫോൺവിളി വിവരങ്ങൾ പോലീസ് അന്വേഷിക്കണം. സ്ഫോടനക്കേസിലെ പ്രതികളുമായി ഇയാൾക്കുള്ള ബന്ധവും അന്വേഷിക്കണം. ഈ ആവശ്യമുന്നയിച്ച് പോലീസിന് പരാതിനൽകുമെന്നും രമ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/197804/Panur Bomb Blast; KK Rama MLA wants to investigate the role of Jyoti Babu)